കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

0
24

ഡൽഹി: കര്‍ഷക സമരം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ച ബുധനാഴ്ചയെന്ന് കര്‍ഷക സംഘടനകള്‍. ഇന്ന് നടക്കുന്ന ചര്‍ച്ചയിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

കര്‍ഷകസമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍ലിക്കണമെന്ന് കര്‍ഷകസംഘടനകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് കര്‍ഷകര്‍ ഈ ആവശ്യം ഉന്നയിച്ചത്.

എന്നാല്‍ സമരം പിന്‍വലിച്ചാല്‍ മാത്രം കേസുകള്‍ പിന്‍വലിക്കാമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച അറിയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

‘സമരങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് കേസുകള്‍ പിന്‍വലിക്കും എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാന്‍ രാജ്യത്ത് എല്ലാ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശം നല്‍കുന്നതാണ് എന്നും അവര്‍ പറഞ്ഞു,’ കര്‍ഷകനേതാവ് കൃഷ്ണപ്രസാദ് വ്യക്തമാക്കി