കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് അനുമതി നൽകുന്ന നടപടികൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. 539,708 പ്രവാസികൾ വിദേശത്ത് നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകി അനുമതിക്കായി അപേക്ഷിച്ചു. ഇതിൽ 344,746 പേരുടെത് അംഗീകരിച്ചപ്പോൾ, 194,962 പേരുടേത് വിവിധ കാരണങ്ങളാൽ നിരസിക്കപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.41% സർട്ടിഫിക്കറ്റ്കൾ തെറ്റായ ഡാറ്റ കാരണം നിരസിച്ചു, 29% വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ QR കോഡ് സ്കാൻ ചെയ്യാൻ കഴിയാത്തതിനാലും നിരസിച്ചു,27% സർട്ടിഫിക്കറ്റ് അറ്റാച്ച്മെന്റുകൾ തെറ്റായതിനാലും, 3% അംഗീകൃതമല്ലാത്ത വാക്സിനുകൾ കാരണവും നിരസിക്കപ്പെട്ടതായി, അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. വ്യക്തിഗതവിവരങ്ങൾ (പേര്, ജനനത്തീയതി, പൗരത്വം, പാസ്‌പോർട്ട് നമ്പർ) വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ നിരവധി സർട്ടിഫിക്കറ്റുകളാണ് നിരാകരിക്കപ്പെട്ടത്. അതോടൊപ്പം വാക്സിനേഷൻ ഡാറ്റ, അതായത്ബാച്ച് നമ്പർ, നിർമ്മാതാവിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെയോ രണ്ടാമത്തേതിന്റെയോ ഡാറ്റ നൽകുന്നതിൽ വീഴ്ചപറ്റിയതോ ആയ സർട്ടിഫിക്കറ്റുകളും നിരാകരിച്ച തായി മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
Home Middle East Kuwait പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് അനുമതി നൽകുന്ന നടപടികൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം