കുവൈത്തിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ നേരെ വീണ്ടും ആക്രമണം.

0
22

കുവൈത്ത് സിറ്റി: വാഹനപരിശോധനയ്ക്കിടെ കുവൈറ്റിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ നേരെ വീണ്ടും ആക്രമണം.പോലീസ് ഉദ്യോഗസ്ഥനെയും പട്രോളിംഗ് വാഹനത്തെയും ഇടിച്ചുതെറിപ്പിച്ച് ശേഷം രക്ഷപ്പെട്ട അജ്ഞാതനായ പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. സുലൈബിയയിൽ വച്ചായിരുന്നു സംഭവം. ഉദ്യോഗസ്ഥൻ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആളോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും വ്യക്തിഗത രേഖകൾ കാണിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഇയാൾ വാഹനം നിർത്തിയെങ്കിലും ഉദ്യോഗസ്ഥൻ വ്യക്തിഗത രേഖകൾ ആവശ്യപ്പെട്ടപ്പോൾ, അയാൾ വിസമ്മതിക്കുകയും ഉദ്യോഗസ്ഥനുമായി തർക്കിക്കുകയും തുടർന്ന് വാഹനം ഉപയോഗിച്ച് ഓഫീസറെ ഇടിക്കുകയും ട്രാഫിക് പട്രോളിംഗ് വാഹനത്തിലും ഇടിക്കുകയും ചെയ്തു.രക്ഷപ്പെട്ടയാളുടെ വിശദാംശങ്ങളും വാഹനത്തിന്റെ പ്ലേറ്റ് നമ്പറും എല്ലാ പോലീസ് പട്രോളിംഗ് സംഘങ്ങൾക്കും കൈമാറിയിയതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.