ഒമിക്‌റോൺ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് വേരിയന്റുകകൾക്കും പുതിയ ആൻറിവൈറൽ ഗുളികകളായ പാക്‌സ്ലോവിഡ് ഫലപ്രദമെന്ന് സ്ഥിരീകരിച്ചതായി ഫൈസർ അറിയിച്ചു. 89 ശതമാനം രോഗബാധിതരെയും മരണത്തിൽ നിന്നും ആശുപത്രി പ്രവേശനത്തിൽ നിന്നും രക്ഷപ്പെടുത്താമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായാണ് ഫൈസർ അവകാശപ്പെടുന്നത് . രോഗലക്ഷണങ്ങളുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ മരുന്ന് ഉപയോഗിച്ചവരിൽ മാറ്റം കണ്ടതായും പറഞ്ഞു. വാക്സിനേഷൻ എടുക്കാത്ത മുതിർന്നവർ ഉൾപ്പെടെയുള്ള മറ്റൊരു പരീക്ഷണത്തിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയിൽ 70 ശതമാനം കുറവും മരണമില്ലെന്നും മരുന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തി.