കേരളത്തിൽ 4 പേർക്കുകൂടി ഒമൈക്രോൺ

0
22

കേരളത്തിൽ വീണ്ടും ഒമൈക്രോൺ. പുതിയ നാല് പേർക്ക് കൂടി ഇന്ന് രോ​ഗം സ്ഥിരീകരിച്ചെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ കേരളത്തിൽ രോ​ഗബാധിതരുടെ എണ്ണം അഞ്ചായി ഉയർന്നു.

എറണാകുളത്ത് ആദ്യം രോ​ഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. രോ​ഗബാധിതന്റെ ഭാര്യയ്ക്കും ഭാര്യാമാതവിനുമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഇതിന് പുറമെ യുകെയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഒരാൾക്കും കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയ്ക്കുമാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

പുതിയ ഒമിക്രോൺ കേസുകൾ സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.