മുസ്‌ലിം പേരില്‍ വിദേശത്ത് തട്ടിപ്പ് നടത്തിയ ആഎസ്എസ് മുഖ്യ ശിക്ഷക് പിടിയിൽ

0
25

തിരുവനന്തപുരം: മുസ്‌ലിം പേരില്‍ വിദേശത്ത് തട്ടിപ്പ് നടത്തിയ ആഎസ്എസ് കാരൻ പിടിയിൽ. കിളിമാനൂര്‍ കുന്നുമ്മേല്‍ സ്വദേശിയും ആർ എസ് എസ് മുഖ്യ ശിക്ഷകുമായ രാജേഷാണ് അറസ്റ്റിലായത്. ഷെറിന്‍ അബ്ദുള്‍സലാമെന്ന പേരിൽ വ്യാജ പാസ്‌പോര്‍ട്ടെടുത്ത് പത്ത് വര്‍ഷമായി ഇയാള്‍ വിദേശത്ത് കഴിയുകയായിരുന്നു. വര്‍ക്കല തച്ചന്‍കോണം അസീസ് മന്‍സിലില്‍ അബ്ദുല്‍ സലാം-അയ്ഷ ബീവി ദമ്പതികളുടെ മകന്‍ ഷെറിന്‍ അബ്ദുല്‍ സലാം എന്നാണ് ഇയാള്‍ പാസ്‌പോര്‍ട്ടില്‍ പേര് നല്‍കിയിരിക്കുന്നത്.

2006 ല്‍ വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്തേക്ക് പോയ ഇയാള്‍ക്കെതിരെ 2019 ലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതോടെ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. ഡിസംബര്‍ 15 ന് വിദേശത്ത് നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇയാളെ അധികൃതര്‍ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.