കുവൈത്തിൽ ഒറ്റപ്പെട്ട മഴ; രാജ്യം അതിശൈത്യത്തിലേക്ക് കടന്നേക്കും എന്ന് മുന്നറിയിപ്പ്

0
22

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ പലഭാഗങ്ങളിലായി ഒറ്റപ്പെട്ട മഴ. ചിലയിടങ്ങളിൽ ഇടിയോട് കൂടിയായിരിക്കും മഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. അതോടൊപ്പം അടുത്ത ചൊവ്വാഴ്ച പുലർച്ചെ വരെ മഴ തുടർന്നേക്കും എന്നും അറിയിച്ചിട്ടുണ്ട്.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടവിട്ട് മഴ പെയ്യുമെന്നും ഈ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുകയും
ചിലപ്പോൾ ദൃശ്യപരത കുറയുകയും
ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
കാഴ്ചക്കുറവ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മിക്ക പ്രദേശങ്ങളിലും മഴയുടെ അളവ് പൊതുവെ ഇടത്തരം ആയിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു. 19 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. ബുധനാഴ്ചയോടു കൂടി താപനില 9 ഡിഗ്രിയായേക്കുമെന്നാണ് വിലയിരുത്തൽ. കടുത്ത ശൈത്യത്തിലേക്കാണ് കുവൈറ്റ് പ്രവേശിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.