ആറു മാസത്തിൽ കൂടുതലായി കുവൈറ്റിനു പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി റദ്ദാക്കും

0
23

കുവൈത്ത് സിറ്റി: ആറു മാസത്തിൽ കൂടുതലായി കുവൈറ്റിനു പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി റദ്ദാക്കും. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു തങ്ങരുതെന്നാണ് കുവൈറ്റിലെ വിസാ നിയമം.ആറു മാസത്തിനുള്ളിൽ തിരികെയെത്താവർക്ക് പുതിയ വിസയിലായിരിക്കും പ്രവേശനം അനുവദിക്കുക. നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ ഇതുമായി
ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ താത്കാലികമായി നിർത്തിവച്ചിരുന്നു.വിദേശത്തു കുടുങ്ങിയവർ തിരിച്ചെത്തുകയും, വിമാന സർവീസുകൾ പുനഃരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ
ഡിസംബർ ആദ്യം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളിയെ ആറുമാസത്തിലധികം ആദ്യം രാജ്യത്തിനു പുറത്ത്നിർത്തണമെങ്കിൽ പ്രസ്തുത വ്യക്തിയോ, അവരുടെ നിയമപ്രതിനിധിയോ അപേക്ഷനൽകണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് & സെക്യൂരിറ്റി മീഡിയ അറിയിച്ചു.