കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവർ വർക്ക് പുതിയ യാത്രാ നിയന്ത്രണങ്ങൾ. ഇതുപ്രകാരം യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം . തിങ്കളാഴ്ച വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. നേരത്തെ പി സി ആർ പരിശോധന 72 മണിക്കൂറിനുള്ളിൽ എടുത്താൽ മതിയായിരുന്നു.
പുതിയ ഉത്തരവ് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. അതോടൊപ്പം വിദേശത്തുനിന്നും വരുന്നവർക്കുള്ള ക്വാറൻറീൻ ഏഴ് ദിവസമുള്ളത് പത്തുദിവസമാക്കി ഉയർത്തിയിട്ടുണ്ട്.
72 മണിക്കൂർ കഴിഞ്ഞ് പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. അതായത് മൂന്നുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ് ടിക്കേണ്ടി വരും.
Home Middle East Kuwait കുവൈത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനകം എടുത്ത പി സി ആർ നെഗറ്റീവ് പരിശോധനാഫലം സമർപ്പിക്കണം