മൂന്ന് പതിറ്റാണ്ടിനിടെ കുവൈത്തിൽ നിന്ന് നാടു കടത്തിയത് 460000 പ്രവാസികളെ

0
25

കുവൈത്ത്‌ സിറ്റി : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കുവൈറ്റിൽ നിന്ന് നാടു കടത്തിയത് 460000 പ്രവാസികളെ. ഡീപോർട്ടേഷൻ വിഭാഗം,കറക്‌ഷനൽ ഇൻസ്റ്റിറ്റിയൂഷൻ വിഭാഗം എന്നീ സർക്കാർ ഏജൻസികൾ പുറത്തിറക്കിയ സ്ഥിതി വിവരക്കണക്ക്‌ പ്രകാരമാണ് ഇത്. നാടുകടത്തിയ വരിൽ ഭൂരിഭാഗവും താമസ നിയമ ലംഘകർ, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട നാടുകടത്താൻ കോടതി ഉത്തരവിട്ടവർ എന്നിവരാണ്. 713 പ്രവാസികളെയാണ് കഴിഞ്ഞ ആഴ്ച മാത്രമായി രാജ്യത്ത്‌ നിന്ന് നാടുകടത്തിയത്. ഇവരിൽ 402 സ്ത്രീകളും 311 പുരുഷന്മാരുമാണ്.