ഒമൈക്രോൺ: മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും

0
24

സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ വർദ്ധിക്കുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. കൗമാരക്കാർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭായോഗത്തിൽ ചർച്ചയാവും.

ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം.

കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും പാടില്ല എന്നും നിർദ്ദേശമുണ്ട്. ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.