യു എ ഇ എക്സ്ചേഞ്ച് കെ പി എൽ 16 – സ്കോർപിയൻസ് ചാമ്പ്യന്മാർ

0
29

 

കുവൈറ്റ് സിറ്റി: യു എ ഇ എക്സ്ചേഞ്ച് കുവൈറ്റ് പ്രീമിയർ ലീഗ് സീസൺ 16 ന്റെ ഫൈനൽ മത്സരത്തിൽ ചാലഞ്ചേഴ്സ് ക്രിക്കറ്റ് ടീമിനെതിരെ സ്കോർപിയൻസ് കുവൈറ്റിന് 48 റൺസ് വിജയം.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോർപിയൻസ് കുവൈറ്റ് ദീപക് (65), ജോമിൻ(59) എന്നിവരുടെ ബാറ്റിംഗ് മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 168 റണ്സെടുത്തു.

ചാലഞ്ചേഴ്സ്ന് വേണ്ടി ജെറി, മുത്തു സൂരജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. അവസാന ഓവറുകളില് ജോമിന്റെ വെടിക്കെട്ട് ബാറ്റിംഗാണു സ്കോർപിയൻസ്ന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിങ്ങിയ ചാലഞ്ചേഴ്സ്ന് തുടക്കത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. സതീഷ് ശേഖറും(34) സന്തോഷ് കുമാറും(19) അല്പം ചെറുത്തു നിന്നെങ്കിലും കനത്ത തോൽവി ഒഴിവാക്കാൻ പറ്റിയില്ല.
സ്കോർപിയൻസ്ന് വേണ്ടി സാജിദ് നാലും ബഷാരത് മൂന്നും വിക്കറ്റ്‌ വീതം വീഴ്‌ത്തി.

മാന് ഓഫ് ദി ഫൈനലായി ജോമിനെയും, മാൻ ഓഫ് ദി സീരീസായി സതീഷ് ശേഖറിനെയും തിരഞ്ഞെടുത്തു.

ടോജി മെമ്മോറിയൽ ബെസ്റ്റ് ബൗളറായി അബ്ദുൽ അസീസ് ഖാദറും ശദാബ് മെമ്മോറിയൽ ബെസ്റ്റ് ബാറ്റ്‌സ്മാനായി സതീഷ് ശേഖറും തിരഞ്ഞെടുക്കപ്പെട്ടു.

ടൂര്ണമെന്റുലടനീളം മികച്ച പ്രകടനം കാഴ്ച വെച്ച10 വീതം ബൗളര്മാരെയും ബാറ്റ്‌സ്മാൻമാരെയും സമാപന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

സമ്മാന ദാന ചടങ്ങിൽ ടൈറ്റിൽ സ്പോൺസറായ യു എ ഇ എക്സ്ചേഞ്ച് ജനറൽ മാനേജർ കൃഷ്ണകുമാർ എച്ചാരത്, എ ജി എം ജോർജ് വർഗീസ്, മാർക്കറ്റിങ് ഹെഡ് സായിറാം, കോസ്പോണ്സര്മാരായ ബദർ അൽ സമാ മെഡിക്കൽ സെന്റർ, കഹാനി റെസ്റ്റോറന്റ്, ബറകാത് ഫുഡ് സ്റ്റഫ്, ബുള്ളെറ്റ് ഇലവൻ, യൂറോ7, സ്പോർട്ടെക്‌ കുവൈറ്റ് എന്നിവരുടെ പ്രതിനിധികളും കെ പി എൽ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് അയ്യൂബ്, സമീഉല്ല കെ വി, ഷബീർ ബഷീർ, സാബു മുഹമ്മദ് എന്നിവരും സന്നിഹിതരായി.