അംബാസിഡർ സിബി ജോർജ് പുതുവത്സര സന്ദേശം നൽകി

0
22

കുവൈത്ത് സിറ്റി:  കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ജോർജ് പുതുവത്സര സന്ദേശം നൽകി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ലോകം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ന് കോവിഡ്  പോരാട്ടത്തെ കുറിച്ച് പറഞ്ഞാണ് അദ്ദേഹം തന്നെ പ്രസംഗം ആരംഭിച്ചത് .

രണ്ട് വർഷമായി നാം ഈ വെല്ലുവിളി നേരിടുന്നു. ചിലർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടപ്പോൾ ചിലർ രോഗം ബാധിതരായി. മറ്റു ചിലർക്കാകട്ടെ ഉപജീവനമാർഗവും നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി  സർക്കാർ, പ്രാദേശിക അധികാരികൾ, അസോസിയേഷനുകൾ എന്നിവയുമായി ഒത്തൊരുമയോടെ പ്രവർത്തിച്ചു. 2022-നെ നാം വരവേൽക്കുമ്പോഴും പുതിയഒമികോൺ വകഭേദം വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് സിബി ജോർജ് പറഞ്ഞു.  പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയും കുവൈത്തും പരസ്പരം കൈകോർത്ത് സഹകരിച്ചു.

പ്രവർത്തിച്ചു. ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ, ഏറ്റവും കൂടുതൽ മെഡിക്കൽ ഓക്സിജൻ എത്തിച്ചത് കുവൈറ്റായിരുന്നു. കുവൈറ്റിലെ പ്രവാസി സമൂഹത്തിന്  ഇവിടുത്തെ ഭരണകൂടം നൽകുന്ന പിന്തുണകൾക്ക് താൻ നന്ദി പറയുന്നതായും സ്ഥാനപതി പറഞ്ഞു.

എംബസിയുമായി സഹകരിച്ച് പ്രവാസികൾക്ക് വേണ്ടി പ്രവർത്തിച്ച  എല്ലാ ആരോഗ്യ പ്രവർത്തകർക്കും അസോസിയേഷനുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിക്കെതിരെ പോരാടാൻ പ്രവർത്തിച്ച ഗവേഷകർ, എഞ്ചിനീയർമാർ, മറ്റ് പ്രൊഫഷണലുകൾ, അധ്യാപകർ തുടങ്ങിയവരെ നാം വിസ്മരിക്കരുത്. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ പുരോഗതിക്കായും, പുതിയ വകഭേദത്തെ നേരിടുന്നതിനായും 2022-ലും എല്ലാ അസോസിയേഷനുകളുമായി എംബസി സഹകരിച്ച് പ്രവർത്തിക്കുമെന്നും അതിലും ഉറപ്പുനൽകി.