കെ.ഡി.എൻ.എ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

0
19

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി ഒന്നിന് ഓൺലൈനിൽ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ ഉത്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം.എം സ്വാഗതവും പ്രോഗ്രാം കൺവീനർ ഫിറോസ് നാലകത്ത്‌ ക്രിസ്മസ് പുതുവത്സര സന്ദേശവും നൽകി.

കുവൈറ്റിലെ പ്രശസ്ത ഗായകരായ ജോബി എബ്രഹാം, റാഫി കല്ലായി, നമിത ശിവകുമാർ, സമീർ വെള്ളയിൽ കൂടാതെ മാളവിക വിജേഷ്, അനസ് പുതിയൊട്ടിൽ, സമീർ കെ.ടി, രജിത തുളസീധരൻ, ഷാഹിന സുബൈർ, ജിഷ സുരേഷ് ഗാനങ്ങൾ ആലപിച്ചു. താര തുളസീധരൻ, ചിന്നു ശ്യാം, വൈഷ്ണവ്, ആന്ദ്രേ മരിയ ജിൻസ്, ട്രിപ്‌ലെറ്റുകളായ അനഘ കൃഷ്ണൻ,ബൃന്ദ കൃഷ്ണൻ,ചൈത്ര കൃഷ്ണൻ എന്നിവർ നൃത്ത നൃത്തങ്ങൾ അവതരിപ്പിക്കുകകയും, വയലിനിൽ മാസ്മരികം തീർത്തുകൊണ്ടു കുമാരി ഐറിൻ സാജു എല്ലാവരുടെയും മനം കവർന്നു.

അഡ്വൈസറി ബോർഡ് മെമ്പർമാരായ ഇലിയാസ് തോട്ടത്തിൽ, സന്തോഷ് പുനത്തിൽ, വൈസ് പ്രസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ, പ്രജു ടി.എം,വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ , സെക്രട്ടറിമാരായ ഉബൈദ് ചക്കിട്ടക്കണ്ടി, അബ്ദുറഹ്മാൻ എം.പി, ഏരിയ ഭാരവാഹികളായ തുളസീധരൻ തോട്ടക്കര, റൗഫ് പയ്യോളി, ഹാരിസ് ബഡനേരി, സമീർ കെ.ടി എന്നിവർ ആശംസകളും ട്രഷറർ ഷിജിത് കുമാർ ചിറക്കൽ നന്ദിയും അറിയിച്ചു. ടെക്നിക്കൽ സപ്പോർട്ട് ഷഹീർ ഇ.പി, സുരേഷ് മാത്തൂർ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.