ഒമിക്രോൺ; ഇന്ത്യൻ എംബസി ഡോക്ടർമാരുടെ സൗജന്യ ടെലി കൺസൾട്ടേഷനുകൾ ഏർപ്പെടുത്തി

0
16

കുവൈത്ത് സിറ്റി: ഒമൈക്രോണിന്റെ പുതിയ വകഭേദം പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്) കുവൈത്തിലെ ഡോക്ടർമാർ സൗജന്യ ടെലി കൺസൾട്ടേഷനുകൾ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുവായ നിർദ്ദേശങ്ങൾ, ഡോക്ടർമാരുടെ സ്പെഷ്യാലിറ്റികൾ, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, കൺസൾട്ടേഷൻ സമയം, സംസാരിക്കുന്ന ഭാഷകൾ തുടങ്ങിയവ ചുവടെ നൽകിയിരിക്കുന്നു.

ടെലി കൺസൾട്ടേഷനുകൾക്കുള്ള പൊതു നിർദ്ദേശങ്ങൾ

1. കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന രോഗികളെ സഹായിക്കാനും ആവശ്യമായ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും എല്ലാ ഡോക്ടർമാരും സ്വമേധയാ സന്നദ്ധരായിട്ടുണ്ട്.

2. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകണം.

3. എല്ലാ ഡോക്ടർമാരും അവരുടെ പേരിനുപുറമെ സൗകര്യപ്രദമായ സമയം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഏതെങ്കിലും കാരണത്താൽ ഉത്തരമില്ലെങ്കിൽ, നിങ്ങളുടെ പരാതിയുടെ ഒരു വാചക സന്ദേശമോ വോയ്‌സ് സന്ദേശമായോ അറിയിക്കുക

l