കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തെ 120 ലധികം ജീവനക്കാർക്ക് ഒമിക്‌റോൺ സ്ഥിരീകരിച്ചു

0
21

കുവൈത്ത് സിറ്റി: 120-ലധികം ജീവനക്കാർക്ക് കൊറോണയുടെ പുതിയ മ്യൂട്ടന്റായ ഒമിക്‌റോൺ സ്വീകരിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഡസൻ കണക്കിന് മറ്റ് ജീവനക്കാർ
അവരുമായി സമ്പർക്കം പുലർത്തിയതായി അൽ-ഖബാസ് ദിനപത്രം നൽകിയ വാർത്തയിൽ പറയുന്നുണ്ട്. വലിയൊരു ശതമാനം ജീവനക്കാർക്കും രോഗ ബാധ സ്ഥിരീകരിച്ചു എങ്കിലും ഇത് മന്ത്രാലയത്തിന് പ്രവർത്തനത്തെ ബാധിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ട് നേരത്തെതന്നെ ജീവനക്കാർക്ക് വേണ്ട പരിശീലനങ്ങൾ നൽകിയിരുന്നു. മന്ത്രാലയത്തിൽ ജോലിക്ക് നേരിട്ട് എത്താതെ തന്നെ കമ്പനികളുടെയും വ്യക്തികളുടെയും ഇടപാടുകൾ പൂർത്തിയാക്കുന്നതിന് വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്യാൻ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.