ഖത്തറില്‍ 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ്

0
25

ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തില്‍ അധികമായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി ഉള്ളത്.കുട്ടികള്‍ക്ക് ഫൈസര്‍- ബയോടെക് ബൂസ്റ്റര്‍ ഡോസാണ് നിലവില്‍ നല്‍കുന്നത്. മുന്‍കൂര്‍ അനുമതി തേടാതെ തന്നെ അര്‍ഹത ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഹെല്‍ത്ത് സെന്ററുകളിലെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. സ്‌കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാജ്യത്തെ 28 സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ ഏത് സെന്ററില്‍ വിന്ന് വേണമെങ്കിലും ബൂസ്റ്റര്‍ എടുക്കാം.ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ പ്രാഥമിക പരിചരണ കോര്‍പറേഷന്റെ 4027 7077 എന്ന ഹോട്‌ലൈന്‍ നമ്പറില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം