കുവൈത്തിൽ റീഡബിൾ മൈക്രോപ്രൊസസർ ചിപ്പ് ഇല്ലാതെ സിവിൽ ഐഡി കാർഡുകൾ നൽകിയിട്ടില്ല

0
18

കുവൈത്ത് സിറ്റി: ഓട്ടോമേറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ വ്യക്തമാക്കുന്ന മൈക്രോപ്രൊസസർ ചിപ്പ് ഉൾപ്പെടുത്താതെ കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഐഡി കാർഡുകൾ അനുവദിച്ചിട്ടില്ല എന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ. വ്യക്തമായ വിവരങ്ങൾ  ഉൾപ്പെടുത്തി  ഡാറ്റ ചിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്യുന്നു.   സിവിൽ ഐഡി കാർഡിൽ ഉൾപ്പെടുത്തിയ എംബഡഡ് മൈക്രോപ്രൊസസർ ചിപ്പ് വായിക്കാൻ ചില സർക്കാർ ഏജൻസികൾക്കും/മന്ത്രാലയങ്ങൾക്കും സാധിക്കുന്നില്ലെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ്  പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സർക്കാർ ഏജൻസികൾക്കും വിതരണം ചെയ്യുന്ന റീഡബിൾ പ്രോഗ്രാം  ഉപയോഗിച്ച് അവരുടെ സിസ്റ്റവും വെബ്‌സൈറ്റും അപ്‌ഡേറ്റ് ചെയ്യാത്തതിനാലാണിത് എന്നും  അധികൃതർ പറഞ്ഞു .