കുവൈത്തിൽ കെട്ടിടനിർമ്മാണം നടക്കുന്നിടത്ത് നിന്ന് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച 3 ഏഷ്യക്കാർ പിടിയിൽ

0
45

കുവൈത്ത് സിറ്റി: അൽ-മുത്‌ല നഗരത്തിൽ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു പ്ലോട്ടുകളിൽ നിന്ന് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച മൂന്ന് ഏഷ്യൻ വംശജരെ ജഹ്‌റ സുരക്ഷാ സേന  കസ്റ്റഡിയിലെടുത്തു. ഇവരുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അൽ-മുത്‌ലയിലെ തൻ്റെ  കൺസ്ട്രക്ഷൻ സൈറ്റിലേക്ക് വന്ന സ്വദേശിയാണ്  അജ്ഞാതരായ മൂന്ന് ആളുകൾ അവരുടെ വാഹനത്തിൽ നിർമ്മാണ സാമഗ്രികൾ കയറ്റുന്നത്  ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിച്ചതും,  തുടർന്ന് പോലീസെത്തി ഇവരെ പിടികൂടിയതും.