നടന്‍ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

0
42

നടിയെ ആക്രമിച്ച കസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. 12മണിയോടെയെത്തിയ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലും, സഹോദരന്‍ അനൂപിന്റെ നിര്‍മ്മാണ കമ്പനിയിലും പരിശോധന നടത്തുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് കോടതി അനുമതിയില്‍ പരിശോധന നടക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. നേരത്തെ ദിലീപ് അടക്കം 6 പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ വെള്ളിയാഴ്ചവരെ ദിലീപിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു