കുവൈത്ത് വിമാനത്താവളം അടച്ചുപൂട്ടില്ല എന്ന് ആവർത്തിച്ച് അധികൃതർ

0
21

കുവൈത്ത് സിറ്റി :  ഒമിക്രോൺ പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു പൂട്ടില്ല എന്ന് ആവർത്തിച്ച്   പ്രതിരോധ മന്ത്രിയും കൊറോണ അടിയന്തര സാഹചര്യങ്ങൾക്കായുള്ള മന്ത്രി സഭാ സമിതി ചെയർമ്മാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി . പ്രാദേശിക ചാനലായ അൽ റായ്‌ക്ക് നൽകിയ പ്രസ്താവനയിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.
കുവൈത്തിലെ ജനങ്ങൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാകുന്ന നിർദ്ദേശങ്ങൾ ഞങ്ങൾ പരമാവധി ചുരുക്കാൻ ശ്രമിക്കുകയാണു. എയർപോർട്ടിന് പുറമേ, സ്കൂളുകളും നഴ്സറികളും അടച്ചുപൂട്ടി ഇല്ലെന്നും
ഓൺ ലൈൻ പഠനത്തിൽ ഒട്ടേറെ വിപരീത ഫലങ്ങൾ ഉള്ളതായി അദ്ദേഹം പറഞ്ഞു. . നഴ്‌സറി ഉടമകളായ ഒട്ടേറെ സഹോദരിമാർ തന്നെ സന്ദർശിച്ചിരുന്നു.നഴ്‌സറികൾ അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ശുപാർശകൾ ലഭിച്ചിരുന്നുവെങ്കിലും പ്രതിരോധ കുത്തിവയ്പ്പുകളിലും ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങളിലും ഊന്നി കൊണ്ട്‌ അവ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.