കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തത്തെ തുടർന്ന് രണ്ട് ഇന്ത്യക്കാര്‍ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കും . കുവൈത്തിലെ ജലവൈദ്യുത ഊർജ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അൽ- ഫാരിസ് റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണങ്ങൾ പരിശോധിക്കാൻ ഉന്നതതല സാങ്കേതിക അന്വേഷണ പാനൽ രൂപീകരിക്കാൻ ഉത്തരവിട്ടു. കുവൈറ്റിലെ നാഷണല്‍ പെട്രോളിയം കമ്പനിയുടെ മിന അഹ്മദി 32 ഗ്യാസ് ദ്രവീകൃത യൂണിറ്റിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പത്ത് പേര്‍ സബാഹ് ആരോഗ്യ മേഖലയിലെ അല്‍ ബാബ്‌തൈന്‍ ബേണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Home Middle East Kuwait കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാല തീപിടിത്തം; അന്വേഷണത്തിന് ഉന്നതതല സാങ്കേതിക പാനൽ