പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു.

0
21

കഥക് നൃത്തത്തില്‍ വിസ്മയം തീര്‍ത്ത അതുല്ല്യ പ്രതിഭ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി കൊച്ചുമക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ബിര്‍ജു മഹാരാജ്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അടുത്തിടെ പണ്ഡിറ്റ് ബിര്‍ജു മഹാരാജിന് വൃക്കരോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡയാലിസിസിനും വിധേയമാക്കിയിരുന്നു.

അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞന്‍ കൂടിയായ പണ്ഡിറ്റ് ബിര്‍ജു മഹാരാജിനെ 1986 ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ‘കലാശ്രമം’ എന്ന പേരില്‍ കഥക് കളരി നടത്തിവന്നിരുന്ന അദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി കഥക് നൃത്തങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. കഥക്കിലെ കല്‍ക്ക – ബിനാദിന്‍ ഘരാനയുടെ മുഖ്യ പ്രചാരകന്‍ കൂടിയാണ് അദ്ദേഹം.