തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച നഴ്‌സിംഗ് ഓഫീസര്‍ മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസറായ സരിതയാണ് മരിച്ചത്. 52 വയസായിരുന്നു. ഇന്നലെയാണ് സരിതക്ക് രോഗം സ്ഥിരീകരിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സരിത വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ മരിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് സരിത ജോലി ചെയ്തിരുന്നത്. സരിതയ്ക്ക മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എന്നാണ് സൂചന. നിലവില്‍ വര്‍ക്കലയിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സരിതയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്ടമാണ്. സരിതയുടെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.