80 ശതമാനം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും കേരളം സുപ്രിംകോടതി

0
22

കൊവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചതിൽ 80 ശതമാനം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം സുപ്രിംകോടതിയെ അറിയിച്ചു. 27,274 പേരിൽ  23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് .മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കാൻ .  രാജ്യത്തെ കൊവിഡ് മരണക്കണക്ക് സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറുകള്‍ സുപ്രിം കോടതിയില്‍ നല്‍കിയ കണക്കുകളാണ് ഈ സൂചന നല്‍കുന്നത്.