കുവൈത്ത് സിറ്റി : 60 വയസ്സ് കഴിഞ്ഞ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾക്ക് 250 ദിനാർ ഫീസ് ഏർപ്പെടുത്തി താമസ രേഖ പുതുക്കാം എന്ന് പുതിയ നിർദ്ദേശം. മുൻ നിശ്ചയ പ്രകാരം സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഫീസും ഉൾപ്പെടെയാണിത്. ഇത് സംബന്ധിച്ച കരട് നീതി ന്യായ മന്ത്രി ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച ചേരുന്ന മാനവശേഷി സമിതിയുടെ ഡയരക്റ്റർ ബോർഡ് യോഗത്തിൽ അവതരിപ്പിക്കും എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ നിർദ്ദേശത്തിന് യോഗത്തിൽ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ തുടർ നടപടികളിലേക്ക് കടക്കും. ഏറെ വൈകാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ വാണിജ്യ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗങ്ങൾക്കൊടുവിൽ 500 ദിനാർ ഫീസും ആരോഗ്യ ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി താമസരേഖ പുതുക്കുന്നതിനു അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷം അപ്രതീക്ഷിതമായി മന്ത്രി സഭ രാജി വെച്ചതോടെ വിഷയം പരിഹരിക്കപ്പെടാതെ വീണ്ടും അനിശ്ചിതമായി നീളുകയായിരുന്നു.
Home Middle East Kuwait 250 ദിനാർ ഫീസ് ഏർപ്പെടുത്തി 60 കഴിഞ്ഞ പ്രവാസികളുടെ താമസരേഖ പുതുക്കാമെന്ന് നിർദേശം