ഒന്നരകോടി രൂപ തിരികെ നൽകിയ ഇന്ത്യൻ ജീവനക്കാരനെ ആദരിച്ച് കമ്പനി

0
40

കോടികൾക്കും മുകളിൽ വിലയുള്ളതാണ് തൻ്റെ സത്യസന്ധത എന്ന് തെളിയിച്ചിരിക്കുകയാണ്  ഇന്ത്യക്കാരനായ പ്രവാസി സുനിൽ ഡൊമിനിക് ഡിസൂസ. തന്റെ  ബാങ്ക് അക്കൗണ്ടിൽ വന്ന 1.5 കോടി രൂപയിലധികം രൂപയാണ് അദ്ദേഹം തിരികെ നൽകിയത്. അദ്ദേഹത്തിൻറെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് NBTC ചെയർമാൻ   മുഹമ്മദ് നാസർ എം അൽ ബദ്ദ സുനിലിനെ മെമന്റോ നൽകി ആദരിച്ചു. കോർപ്പറേറ്റ് ഡയറക്ടർ – ഓപ്പറേഷൻസ്  കെ എസ് വിജയചന്ദ്രൻ  250 ദിനാർ സമ്മാനമായി നൽകി. അനിന്ദാ ബാനർജി (ഗ്രൂപ്പ് സിഎഫ്ഒ),  ബെൻ പോൾ (GM – MEP) സുനിലിന് ഒരു സ്മാർട്ട് ഫോണും പ്രശംസാപത്രവും സമ്മാനിച്ചു. അതോടൊപ്പം ബാങ്ക് മാനേജ്‌മെന്റ് അദ്ദേഹത്തിന്  1000 ദിനാർ ക്യാഷ് പ്രൈസും പ്രശംസാപത്രവും നൽകി.

ബാംഗ്ലൂർ സ്വദേശിയായ സുനിൽ ഡൊമിനിക് ഡിസൂസ കഴിഞ്ഞ പത്തുവർഷമായി എൻബിടിസിയിൽ എസി ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. കമ്പനിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ എൻബിടിസി അദ്ദേഹത്തിന്റെ സേവന ആനുകൂല്യം ഒരു പ്രമുഖ ബാങ്ക് വഴി കൈമാറി.    62,859/ദിനാർ (ഏകദേശം 1.5 കോടി) രൂപയാണ്  തെറ്റി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തത്  ഇത് അദ്ദേഹത്തിന് ലഭിക്കേണ്ട തുകയുടെ 30 ഇരട്ടിയായിരുന്നു.

സുനിൽ ഡൊമിനിക് ഉടൻ തന്നെ  ഈ വിവരം എൻബിടിസി മാനേജ്‌മെന്റിനെ അറിയിച്ചു. തെറ്റായ ഇടപാട് നടന്നതായി എൻബിടിസി അധികൃതർ ബാങ്കിനെ അറിയിച്ചു. പിന്നീട്, ഇത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവാണെന്ന് ബാങ്ക് സമ്മതിക്കുകയും ചെയ്തു.