കണ്ടെയ്‌നർ കള്ളക്കടത്ത് അന്വേഷിക്കാൻ ധനമന്ത്രി സമിതിക്ക് രൂപം നൽകി

0
15

കുവൈത്ത് സിറ്റി: കുവൈത്തിൽ പരിശോധന കൂടാതെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിൽ നിന്ന് കണ്ടെയ്‌നർ കടത്തുന്നത് അന്വേഷിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കാൻ ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ മന്ത്രിയുമായ അബ്ദുൾവഹാബ് അൽ റഷീദ് ഉത്തരവിട്ടു.  ഫത്വ ആന്റ് ലെജിസ്‌ലേഷനിലെ ഉപദേഷ്ടാവ്, നിയമ അംഗത്വമുള്ള പ്രൊഫസർ, ലോയേഴ്‌സ് അസോസിയേഷൻ അംഗം എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി ധനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.