കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളിൽ ഒന്നായ മോഡേണയുടെ ആദ്യ കയറ്റുമതി മാർച്ച് 22 കുവൈത്തിന് ലഭിക്കുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. റെഗുലേറ്ററി അധികാരികളുടെ അംഗീകാരം നേടിയ ശേഷം വാക്സിൻ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയവും നിർമ്മാതാവും തമ്മിൽ ഇടനിലക്കാരാരുമില്ലാതെ നേരിട്ട് കരാറിൽ ഏർപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
മരുന്ന് കാലഹരണപ്പെട്ടാൽ പകരം മരുന്ന് അനുവദിക്കാൻ കരാറിൽ നിബന്ധനയുണ്ട്. അതോടൊപ്പം മരുന്നുകളുടെ പേയ്‌മെന്റുകൾ മാറ്റിവയ്ക്കാനും ധാരണയുണ്ട്. വാക്സിൻ ഡോസിന്റെ വില സ്റ്റോറുകളിൽ ഡെലിവറി ചെലവ് ഉൾപ്പെടെയാണ് നിശ്ചയിച്ചിരിക്കുന്നത്.