ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷന് സര്‍വ്വേയാണ് രാജ്യത്തെ ജനപ്രിയരായ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത് . ഇതുപ്രകാരം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഒന്നാമനായി. 71 ശതമാനം പേര് പട്നായിക്കിന്റെ ഭരണമാതൃകയെ പിന്തുണച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. 4 69.9 ശതമാനം പേർ മമതാ ബാനര്‍ജിയെ അനുകൂലിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 67.5 ശതമാനം വോട്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 61.8 ശതമാനം, കേരള മുഖ്യമന്ത്രി പിണറായി വിജയന് 61.1 ശതമാനം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് 57.9 ശതമാനം അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മ 56.6 ശതമാനം ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 51.4 ശതമാനം പിന്തുണയും ലഭിച്ചു.