രാജ്യത്ത് ക്യാൻസർ കേസുകൾ വർദ്ധിക്കുന്നു; ഭക്ഷ്യവസ്തുക്കളുടെ പരിശോധന കർശനമാക്കി കുവൈത്ത്

0
36

കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളിലും ആരോഗ്യത്തിന് ദോഷകരമായ ഒന്നും ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന നിർദേശവുമായി   പാർലമെന്ററി പരിസ്ഥിതി കാര്യ സമിതി . തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന മലിനീകരണ നിരക്ക് അന്വേഷിക്കാൻ സമിതിക്ക് ദേശീയ അസംബ്ലി നിർദേശം നൽകിയിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു  യോഗം.രാജ്യത്തേക്ക് പ്രവേശിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ സമഗ്രമായ ലബോറട്ടറി പരിശോധനകൾക്ക് വിധേയമല്ലെന്ന് കമ്മിറ്റി ചെയർമാൻ എംപി ഹമദ് അൽ മതർ വെളിപ്പെടുത്തി. PAFN-ന് ഒറ്റയ്ക്ക് ചുമതല നിർവഹിക്കാൻ കഴിയില്ല, അതിനാൽ ആരോഗ്യ മന്ത്രാലയമാണ് മറ്റ് പരിശോധനകൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. PAFN അതിന്റെ ലബോറട്ടറികളുടെ വികസനത്തിനുള്ള ബജറ്റ് അഭ്യർത്ഥന KD12 മില്ല്യണിൽ നിന്ന് KD2 മില്ല്യൺ ആയി കുറച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

രാജ്യത്തെ ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും ധാരാളം ഭക്ഷ്യ ഉൽപന്നങ്ങൾ ( ഇറക്കുമതി ചെയ്തതോ പ്രാദേശികമായി നിർമ്മിച്ചതോ ആയവ) അവ ദോഷകരമായ വസ്തുക്കളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാൻ പരിശോധിക്കുന്നില്ലെന്ന് അൽ-മതർ പറഞ്ഞു.