മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷം 

0
27

ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം കുവൈത്ത് ഒാൺലൈനായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അഞ്ച്​ഏരിയകളിൽ നിന്നായി 194ൽ പരം കുട്ടികൾ സംബന്ധിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഫഹാഹീൽ, അബൂഹലീഫ, സാൽമിയ, അബ്ബാസിയ, ഫർവാനിയ എന്നീ ഏരിയകളിലെ യൂണിറ്റുകൾ ഒരുമിച്ചു കൂടി ഏരിയാ തലത്തിലായിരുന്നു പരിപാടികൾ നടത്തിയത്.

 ഫഹാഹീൽ ഏരിയയിൽ  മുഹമ്മദ് ഹാഫിസ്, അബൂഹലീഫ ഏരിയയിൽ  ജസീറ തസ്നീം, അബ്ബാസിയ ഏരിയയിൽ മിസ്​ന മുനീർ, ഫർവാനിയയിൽ സുഹ ഫാത്തിമ്മ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സാൽമിയ ഏരിയയിൽ നാട്ടിൽ നിന്നും മലർവാടി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും മോട്ടിവേറ്റീവ് സ്പീക്കറുമായ അൻസാർ നെടുമ്പാശ്ശേരി കുട്ടികളോട് സംവദിച്ചു. ദേശഭക്തിഗാനങ്ങൾ, ഡാൻസ്, പ്രഛന്ന വേഷമത്സരം, ആക്ഷൻ സോങ്ങ് , സംഘഗാനം ,പാട്ട് ,പെൻസിൽ ഡ്രോയിങ്ങ്, മാർച്ച് പാസ്റ്റ്, ക്രാഫ്റ്റ് തുടങ്ങി  കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.