ഓയിൽ സെക്ടറിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി എണ്ണ മന്ത്രി

0
44

കുവൈത്ത് സിറ്റി: കുവൈത്തിലെ ഓയിൽ സെക്രട്ടറി സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ഉപപ്രധാനമന്ത്രിയും എണ്ണ ജല വൈദ്യുതി മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസ് പറഞ്ഞു. നയത്തിന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെപിസി) അംഗീകാരം നൽകിയിട്ടുണ്ട്. പെട്രോളിയം കോർപ്പറേഷനിലെ കുവൈറ്റികളല്ലാത്ത എൻജിനീയർമാരുടെ കരാർ പുതുക്കുന്നതിനെപ്പറ്റി പാർലമെന്റിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  രണ്ട് ഘട്ടങ്ങളിലായാണ് ഈ മേഖലയ്ക്കുള്ള സ്വദേശിവതരണ നടപടി.