അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഒരു മലയാളിയെ ഭാഗ്യ ദേവത കടാക്ഷിച്ചു. ജനുവരിയിൽ സംഘടിപ്പിച്ച പ്രതിവാര സമ്മാന പദ്ധതിയിലെ അവസാന നറുക്കെടുപ്പിലാണ് കുവൈറ്റിൽ നഴ്സാ കി ജോലി ചെയ്യുന്ന സവിത നായർ എന്ന യുവതിക്ക് ഭാഗ്യം കൈവരുന്നത്. 250,000 ദിർഹം (50 ലക്ഷം രൂപ) ആണ് സമ്മാനത്തുക.
സമ്മാനം ലഭിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺകോൾ തന്നെ ഞെട്ടിച്ചതായി അവർ പ്രതികരിച്ചു. ഈ നേട്ടം ഏറെ സന്തോഷം നൽകുന്നതാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ നറുക്കെടുപ്പിന് ഒരു ദിവസം മുമ്പാണ് സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത് രരണ്ട് വർഷത്തിലേറെയായി സവിത കുടുംബത്തോടൊപ്പം ടിക്കറ്റ് വാങ്ങുന്നു. ,
നറുക്കെടുപ്പ് സീരീസ് 236-ന്റെ 22 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് വിജയിയെ ഫെബ്രുവരി 3, വ്യാഴാഴ്ച പ്രഖ്യാപിക്കും. അതേസമയം, ഈ മാസം ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കുകയും 500,000 ദിർഹം നേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും.