കുവൈത്ത് സിറ്റി: സൈക്കിൾ യാത്രക്കാർക്ക് മാത്രമേ ശൈഖ് ജാബിർ പാലത്തിൽ വെള്ളിയാഴ്ചകളിൽ രാവിലെ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതുസംബന്ധിച്ച നിർദ്ദേശത്തിന് മുനിസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതി അംഗീകാരം നൽകുകയായിരുന്നു. മുനിസിപ്പൽ കൗൺസി ൽ അംഗം ഡോ. അലി സായിർ അൽ ആസ്മി രത്തേ ആണ് നിർദേശം സമർപ്പിച്ചത്. മറ്റു സമയങ്ങളിൽ സൈക്കിൽ സവാരിക്ക് നേരത്തേതന്നെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴായി ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സു രക്ഷ മുൻനിർത്തിയാണ് ശൈഖ് ജാബിർ പാലത്തിൽ സൈക്കിൾ യാത്രയും നടത്തവും നിരോധിച്ചത്.
Home Middle East Kuwait വെള്ളിയാഴ്ചകളിൽ രാവിലെ സൈക്കിൾ യാത്രികർക്ക് മാത്രമേ ശൈഖ് ജാബിർ പാലത്തിൽ പ്രവേശനമുള്ളൂ