കുവൈത്ത് സിറ്റി: ടെലിവിഷൻ അഭിമുഖത്തിൽ കുവൈത്ത് സ്വദേശികളെ അപമാനിക്കുകയും ജുഡീഷ്യറിയെ അവഹേളിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ആർട്ടിസ്റ്റ് ഖാലിദ് അൽ മുല്ലക്കെതിരെ സമർപ്പിച്ച മാനനഷ്ടക്കേസിൽ ക്രിമിനൽ കോടതി അദ്ദേഹത്തെ വെറുതെവിട്ടു. ഖാലിദ് അൽ മുല്ലയ്ക്കും ഒരു ചാനലിനുമെതിരെ അഭിഭാഷകനാണ് പബ്ലിക് പ്രോസിക്യൂഷന് പരാതി നൽകിയത്.