കുവൈത്ത് സിറ്റി: ഫർവാനിയയിൽ സ്പോൺസറുടെ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച ശേഷം ഒളിവിൽ പോയ ഗാർഹിക തൊഴിലാളി പിടിയിലായി. ആഫ്രിക്കൻ സ്വദേശിയായ സ്ത്രീയാണ് പിടിയിലായത്. 1,000 ദിനാറും സ്വർണ്ണാഭരണങ്ങളും മോഷണം പോവുകയും വീട്ടുജോലിക്കാരി ഒളിച്ചോടിയതായും കാണിച്ചു കുവൈറ്റ് പൗരൻ അർദിയ പോലീസ് സ്റ്റേഷനിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തിയതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.