കര്‍ണാടകയിലെ കോളജുകളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. .
ഉഡുപ്പി സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് നിരോധനമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജനുവരിയിലാണ് ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. ഉഡുപ്പി കുന്ദാപൂരിലെ സര്‍ക്കാര്‍ ജൂനിയര്‍ പി.യു കോളജിലെ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രതിഷെധത്തെ തുടര്‍ന്ന് ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചെങ്കിലും അവരെ പ്രത്യേക ക്ലാസ് മുറികളില്‍ ഇരുത്തുകയായിരുന്നു.