കർണാടകയിലെ ഹിജാബ് നിരോധനം ; ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിൻ്റെ നഗ്നമായ ലംഘനമെന്ന് ഐവ

0
35

കർണാടക യിലെ വനിതാ കോളേജുകളിൽ നിന്ന് ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ പെൺകുട്ടികളെ പഠനം തുടരാനനു വദിക്കാതെ പുറത്താക്കിയ നടപടി ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിൻ്റെ നഗ്നമായ ലംഘന മാണെന്ന് ഇസ് ലാമിക് വിമൻസ് അസോസിഏഷൻ (ഐവ) കുവൈത്ത് കേന്ദ്ര എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ചുള്ള ആചാരങ്ങൾ പുലർത്താനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യം പോലും കവർന്നെടുക്കാനും വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനും ഒരിക്കലും അനുവദിച്ചു കൂടാ.

തങ്ങളോട് വിയോജിക്കുന്നവരെയോക്കെ ഇല്ലായ്മ ചെയ്ത് ഒരു ഏകശിലാത്മക സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള സംഘ് പരിവാറിൻ്റെൻ്റെ ശ്രമങ്ങളെ എന്ത് വില കൊടുത്തും ചെറുക്കാനും രാജ്യത്തെ രക്ഷിച്ചെടുക്കാനും അഭിപ്രായ വ്യത്യാസങൾ മറന്ന് എല്ലാവരും മുന്നോട്ട് വരേണ്ട അവസാന സന്ദർഭമാണിതെന്ന്ണ് പ്രസ്താവന ഓർമപ്പെടുത്തി.