ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സിയായി കുവൈറ്റ് ദിനാര്‍

0
17

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സികളിൽ മേധാവിത്വം തുടർന്ന് കുവൈത്ത് ദിനാര്‍. പൊതു കരുതല്‍ ധനവും ദീര്‍ഘകാല ഫണ്ടുകളും പിന്തുണയ്ക്കുന്നതിനാല്‍ കുവൈത്ത് ദിനാറിനെ റേറ്റിംഗുകളോ പണപ്പെരുപ്പമോ ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് അല്‍- നഹര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരം, ആസ്തികള്‍, സ്വര്‍ണം എന്നിവയില്‍ കുവൈറ്റ് ദിനാര്‍ ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സിയായി തുടരുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുവൈറ്റ് ദിനാര്‍ കൂടുതല്‍ സുസ്ഥിരവും ശക്തവുമാണ്. പണനയം പ്രാദേശിക കറന്‍സിയുടെ സ്ഥിരതയിലും ശക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ വലിയ സാമ്പത്തിക വകയിരുത്തലുകള്‍ക്ക് പുറമെ, കുവൈറ്റിന്റെ ബാങ്കിംഗ് മേഖല ഗള്‍ഫ് മേഖലയിലും മിഡില്‍ ഈസ്റ്റിലും ഏറ്റവും ശക്തമായ ഒന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കി.