ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കും

0
15

പാലക്കാട് ചേറോട് മലയിൽ രണ്ട് ദിവസം കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം വനമേഖലയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുക്കുക. ഒരു കൊല്ലം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്‍റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കും.മലകയറി സമയത്ത് കാല് തട്ടിയാണ് അപകടമുണ്ടായത് എന്നാണ് ബാബു പറഞ്ഞതെന്നും മാതാവ് പ്രതികരിച്ചു ബാബുവിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.