വാരാന്ത്യത്തിൽ കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വെള്ളിയാഴ്ച പകൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും.  മണിക്കൂറിൽ 15 മുതൽ 40 കി.മീ വരെ വേഗത്തിൽ കാറ്റ് ഉണ്ടാക്കാം തുറസ്സായ സ്ഥലങ്ങളിൽ അന്തരീക്ഷത്തിലിത് പൊടിപടലങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ കാറ്റിനോടനുബന്ധിച്ച് ഒറ്റപ്പെട്ട മഴ ഉണ്ടായേക്കുമെന്നാണ്  കാലാവസ്ഥ  നിരീക്ഷണകന്ദ്രം അറിയിച്ചത്. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 12 മുതൽ 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കും