കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം

0
24

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തല്‍. മഹാരാഷ്ട്ര സ്വദേശിയായ ജിയോ റാം ലോട്ട് ആണ് കൊല്ലപ്പെട്ടത്

മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായോ എന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ചത് ബുധനാഴ്ച വൈകിട്ടാണ്. അന്നേ ദിവസം ജിയോ റാം ലോട്ടും കൊല്‍ക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മില്‍ സെല്ലിനുള്ളില്‍ അടിപിടി ഉണ്ടായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ കൊല്‍ക്കത്ത സ്വദേശിനിയെ മറ്റൊരു റൂമിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു