കേരളത്തിൽ 75 ശതമാനം കുട്ടികളും കോവിഡ് വാക്സിൻ എടുത്തു

0
26

15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളിൽ  75 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം 15 ശതമാനം കുട്ടികള്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും  ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച്  ജനുവരി മൂന്നിനാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു. വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ള ബാക്കിയുള്ള കുട്ടികള്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.