റെസിഡൻസി പുതുക്കുന്നതിന് 750 ദിനാർ ഈടാക്കുന്നതിന് പുറമെ പ്രവാസികളോട് 60 ദിനാർ അധിക ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുന്നു

0
27

കുവൈത്ത് സിറ്റി:  60 വയസും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസി തൊഴിലാളികളെ, ഒരു വർഷത്തേക്ക് സ്വകാര്യ മേഖലയിൽ വർക്ക് പെർമിറ്റ് പുതുക്കാനോ കൈമാറ്റം ചെയ്യാനോ അനുവദിച്ചുവെങ്കിലും  ഇതിനായി അവരിൽ നിന്നും  അധിക ഫീസ് ഈടാക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ തീരുമാനമനുസരിച്ച്, താമസാനുമതി പുതുക്കുന്നതിന് 250 ദിനാറും സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനായി 500 ദിനാറും നൽകണം എന്നായിരുന്നു നേരത്തെ വ്യവസ്ഥ ചെയ്തത്. എന്നാൽ പ്രസ്തുത വിഭാഗത്തിൽപെടുന്ന പ്രവാസികളോട്  അധികമായി 10 ദിനാറും (പഴയ താമസ ഫീസ്) മറ്റൊരു 50 ദിനാറും (പതിവ് ഇൻഷുറൻസ് ചാർജുകൾ) അടയ്‌ക്കാൻ ആവശ്യപ്പെടുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.