ആർട്ടിക്കിൾ 17 പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നത് തുടരും

0
24

കുവൈത്ത് സിറ്റി:  അനധികൃത താമസക്കാർക്ക്  ആർട്ടിക്കിൾ 17 പാസ്‌പോർട്ടുകൾ മുൻ ഉത്തരവുകൾക്കനുസൃതമായി വിതരണം ചെയ്യുന്നത് തുടരുമെന്ന് യാത്രാ രേഖകൾക്കുള്ള ജനറൽ അഡ്മിനിസ്ട്രേഷനിൽ പാസ്‌പോർട്ട് വകുപ്പ് മേധാവി കേണൽ അബ്ദുല്ല അൽ-അംഹൂജ്, അറിയിച്ചു. ആവശ്യമുള്ളവർ ഇലക്ട്രോണിക് പബ്ലിക്കേഷൻ വഴി മുൻകൂട്ടി അപ്പോൾ മെൻറ് ബുക്ക് ചെയ്യണം. പൗരന്മാരുടെ കുട്ടികൾക്കും ഭാര്യമാർക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും രോഗികൾക്കും ആർട്ടിക്കിൾ 17 പാസ്‌പോർട്ടിന് അപേക്ഷിക്കാൻ അർഹതയുണ്ട്.