കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നുള്ള ബിജെപി അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പാർലമെൻറ അംഗങ്ങൾ . ഇക്കാര്യം ആവശ്യപ്പെട്ട് അവർ സ്പീക്കർക്ക് കത്തു നൽകി.
സാലിഹ് അൽ ദിയാബ് ഷലാഹി എം. പി. യുടെ നേതൃത്വത്തിലുള്ള 12 എം. പിമാർ ചേർന്ന് ഒപ്പുവച്ച അകത്താണ് സ്പീക്കർ മർസ്സൂഖ് അൽ ഘാനമിന് നൽകിയിരിക്കുന്നത്. മുസ്ലിം മത വിശ്വാസികളായവർ ഇന്ത്യയിൽ പീഡനം പീഡനം നേരിടുകയാണെന്നും ഇത് അവസാനിക്കുന്നതുവരെ പ്രവേശന വിലക്ക് തുടരണമെന്നും ആണ് കത്തിലെ ആവശ്യം.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം 22 കുവൈത്ത് പാർലമന്റ് അംഗങ്ങൾ പ്രസ്ഥാവന പുറപ്പെടുവിച്ചിരുന്നു. ഇസ്ലാമിക് കോൺസ്റ്റിറ്റിയൂഷനൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻ എംബസിക്ക് സമീപം ഹിജാബ് വിഷയത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.