കുവൈത്ത് സിറ്റി: ഫൈസറിൽ നിന്ന് കൊറോണ ചികിത്സക്കുള്ള പാക്‌സ്‌ലോവിഡ് മരുന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റെഗുലേറ്ററി അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ, പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി കരാർ സംബന്ധിച്ച തീരുമാനമെടുക്കുന്നത് മാറ്റിവച്ചു. 9 ദശലക്ഷം ഡോളർ ചെലവ് വരുന്നതാണ് കരാർ. കോവിഡ് രോഗികൾക്ക്, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ളവരിൽ, 90 ശതമാനം വരെ ആശുപത്രി വാസം ഒഴിവാക്കാൻ സഹായിക്കുന്ന ആൻറിവൈറൽ മരുന്നാണ് പാക്സ്ലോവിഡ്. പാക്‌സ്‌ലോവിഡ് പ്ലാസ്മയുടെ സാന്ദ്രത ആവശ്യമുള്ളതിനേക്കാൾ പലമടങ്ങ് നിലനിറുത്തിക്കൊണ്ട് കോശങ്ങളിൽ മ്യൂട്ടന്റ് ഒമിക്‌റോൺ വൈറസ് പെരുകുന്നത് തടയുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു
Home Middle East Kuwait കൊറോണയെ ചികിത്സിക്കായി പാക്‌സ്‌ലോവിഡ് ഇറക്കുമതി ചെയ്യുന്നത് CAPT വൈകിപ്പിക്കുന്നു