കെഫാക് ഭാരവാഹികൾ ഇന്ത്യൻ അമ്പസഡറെ സന്ദർശിച്ചു

0
20
കുവൈത്ത് :കേരള എക്സ്പ്രസ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ് ( കെഫാക് ) ഭാരവാഹികളും കെഫാക് സോക്കർ ലീഗ് ചാമ്പ്യന്മാരായ സിൽവർ സ്റ്റാർ ടീമംഗങ്ങളും മാസ്റ്റേഴ്സ് ലീഗ് ചാമ്പ്യൻമാരായ മാക് കുവൈത്ത് ടീം അംഗങ്ങളും ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു.
കെഫാക് പ്രസിഡന്റ് സിദ്ദിഖ് ടിവിയും ജനറല്‍സെക്രട്ടറി വി എസ് നജീബ് കേഫാക് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഗള്‍ഫ്‌ മേഖലയിലെ തന്നെ ഏറ്റവും വലിയ മലയാളി ഫുട്ബോൾ ലീഗാണ് കേഫാക്കിന്‍റെത്. 36 ടീമുകളും എണ്ണൂറിലധികം കളിക്കാരും ടീം ഒഫീഷ്യൽസുമടക്കം 1500 ൽ അധികം ആളുകൾ കേഫാക്കിന്‍റെ ഭാഗമാണ്. ഇന്ത്യയിലെയും കുവൈത്തിലെയും പ്രഗത്ഭരായ നിരവധി ഫുട്ബോൾ താരങ്ങൾ കേഫാക്കിന്‍റെ വർഷാവർഷങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
സിൽവർ സ്റ്റാർ ടീമംഗങ്ങളും മാക് കുവൈത്ത് ടീം അംഗങ്ങളും അംബാസിഡറിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി . നിലവില്‍ കുവൈത്തില്‍ മത്സരങ്ങൾ സംഘടിപ്പിക്കുവാനും പ്രാക്ടീസിന് നടത്തുവാനും പര്യാപ്തമായ രീതിയിൽ ഗ്രൗണ്ടുകൾ ലഭ്യമാകാത്തത് കായികമായ അവസരങ്ങൾ ലഭ്യമാകാതെ പോകുന്നതിന് കാരണമാകുന്നുവെന്ന് അംബാസഡറെ അറിയിച്ചു. ഇന്ത്യൻ എംബസി മുൻകൈ എടുത്ത് ഇന്ത്യൻ സമൂഹത്തിനുവേണ്ടി കായിക മേഖലകളിൽ സുഗമമായി പങ്കെടുക്കുവാനും മത്സരിക്കുവാൻ വേണ്ട മൈതാനങ്ങൾ ലഭ്യമാക്കുന്നതിന് ശ്രമിക്കണമെന്നും കേഫാക് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.അതോടപ്പം കലാ മേഖലയിലെന്നപോലെ കായിക മേഖലയിലും എംബസി പ്രവാസി ഇന്ത്യക്കാർക്കിടയിൽ പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
കായിക മേഖലയിൽ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും കേഫാകിന്‍റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചു. പ്രസിഡന്റ് സിദ്ദിഖ് ടി വി ജനറൽ സെക്രട്ടറി വി എസ് നജീബ്, ട്രഷറർ തോമസ്,ജോയിന്റ് സെക്രട്ടറി ഹനീഫ പി ആർ ഒ റോബർട്ട് ബർണാഡ് സ്പോർട്സ് സെക്രട്ടറി അബ്ദുറഹ്മാൻ അസിസ്റ്റന്റ് സ്പോർട്സ്സെ ക്രട്ടറി നാസർ, അഡ്മിൻ സെക്രട്ടറി നൗഫൽ എംസി മെമ്പർമാരായ പ്രദീപ്കുമാർ, നൗഷാദ് ഷാനവാസ് എന്നിവർ പങ്കെടുത്തു.