കെന്റ് എക്സ്ക്ലൂസീവ് ഷോറൂം ദജീജ് ലുലു ഹൈപ്പറിൽ

0
21

കെന്റ് വാട്ടർ പ്യൂരിഫൈറിന്റെ അഞ്ചാമത് ഷോറൂം, കുവൈറ്റ് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്‌ ഉദ്‌ഘാടനം നിർവഹിച്ചു.

കുവൈറ്റ് സിറ്റി : ടെക്സോൽ ഗ്രൂപ്പ് ഓഫ് കമ്പനി കുവൈത്തിലെ അവരുടെ പതിനൊന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അഞ്ചാമത് കെന്റ് എക്സ്ക്ലൂസീവ് ഷോറൂം ദജീജ് ലുലു ഹൈപ്പറിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്‌ഘാടനം നിർവഹിച്ചു. ടെക്സോൽ ഗ്രൂപ്പ് എം.ഡി എൽദോസ് പി ജോയ്, ചെയർമാൻ ആദിൽ യാസർ, ലുലു ഗ്രൂപ്പ് കുവൈറ്റ് ഡയറക്റ്റർ മുഹമ്മദ് ഹാരിസ്, എംബസി ഫസ്റ്റ് സെക്രട്ടറി Dr. വിനോദ് ഗെയ്ക്‌വാദ്, ഫാദർ ജിബു ചെറിയാൻ എന്നിവരുടെ സാനിധ്യത്തിൽ ആയിരുന്നു പുതിയ ഷോറൂം ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തത്. നിലവിൽ ഫഹാഹീൽ, സാൽമിയ, അൽ റായ്, ജലീബ് എന്നിവിടങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനം, ഈ വർഷം മറ്റു പുതിയ മൂന്ന് ഷോറൂമുകൾ കൂടി പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മന്റ് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. ഉദ്‌ഘാടനത്തിന്റെയും ഹലാ ഫെബ്രുവരിയുടെയും ഭാഗമായി കെന്റ് പ്രൊഡക്ടുകൾക്ക് പ്രത്യേക ഓഫറുകളും മാനേജ്‌മന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ജലശുദ്ധീകരണ പ്രൊഡക്ടുകൾക്കൊപ്പം കിച്ചൻ അപ്ലയൻസസും കെന്റ് ഷോറൂമുകളിൽ ലഭ്യമാണെന്നും മാനേജ്‌മന്റ് കൂട്ടിച്ചേർത്തു